ചുവന്ന ഗൗണിൽ ട്രെൻഡിനൊപ്പം ചുവടുകൾവെച്ച് വൃദ്ധി വിശാൽ

സോഷ്യൽ മീഡിയയുടെ പൊന്നോമന പുത്രിയാണ് വൃദ്ധി വിശാൽ. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ റീലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് സോഷ്യൽ  മീഡിയയിൽ ട്രെൻഡിങ്ങായ” ലലല ല ലിലലല ലല” എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇത്തവണ താരം നൃത്തച്ചുവടുകളുമായി എത്തിയിരിക്കുന്നത്. ചുവന്ന ഗൗണിൽ അതീവ സുന്ദരിയാണ് റീലിൽ ഇത്തവണ കൊച്ചുമിടുക്കി എത്തിയിരിക്കുന്നത്.ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആണ് നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. അച്ഛനും അമ്മക്കും അനിയനൊപ്പം പുതിയ പ്രോജക്റ്റുകളുടെ തിരക്കിലാണ് ഈ കുട്ടി താരമിപ്പോൾ.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടുകൾ വെച്ചാണ് വൃദ്ധിയെന്ന കൊച്ചുമിടുക്കി സോഷ്യൽ മീഡിയയിൽ തരംഗം ആയത്. പിന്നീട് നിരവധി റീലുകളിലുടെയും വീഡിയോകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ ഈ കൊച്ചു മിടുക്കിയായി. ടോവിനോ ചിത്രം സാറാസിലും താരം എത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ് എത്തുന്ന കടുവ എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.  കൊച്ചു മിടുക്കിയുടെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെ മകളാണ് വൃദ്ധി.