തമിഴ് പെൺകൊടിയായി അഹാന,കതിരിന്റെ വെറൈറ്റി ലുക്ക് വൈറലാകുന്നു

തമിഴ് പെൺകൊടിയായി പ്രിയ താരം അഹാന കൃഷ്ണ കുമാർ.  മോഡേൺ ലുക്കിൽ എത്തുന്ന താരം ഇത്തവണ മറ്റൊരു  വെറൈറ്റി ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത്. തമിഴ് കുട്ടിയുടെ  രൂപഭാവങ്ങളും മോഡൺ ലുക്കും സമന്വയിപ്പിച്ചുള്ള വെറൈറ്റി ലുക്കിലാണ് താരം എത്തിയത്. കതിർ എന്ന പേരിലാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  രണ്ടു വശത്തും  തലമുടി കെട്ടി മുല്ലപ്പൂവും ചൂടിഎത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്, പുൽത്തകിടിയുടെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ എടുത്തിരിക്കുന്നത് മനേക ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ടിന് പിന്നിൽ.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവിയുടെ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

ഈയടുത്ത് തോന്നൽ എന്നൊരു മ്യൂസിക്കൽ ആൽബവും അഹാന സംവിധാനം ചെയ്തിട്ടുണ്ട്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കുന്നുണ്ട്. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനായി.