കയ്യടിച്ച് സോഷ്യൽ മീഡിയ, മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി  ഭാവന

മലയാള സിനിമയിലേക്ക് വീണ്ടും ഒരു ഗംഭീര തിരിച്ചു വരവിനൊരുങ്ങി നടി ഭാവന. നവാഗതനായ സംവിധായകൻ ആദിൽ  മൈമൂനത്ത് അഷ്റഫിന്റെ ” “ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്‌ “എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും തിരിച്ചെത്തുന്നത്. നിരവധിപേരാണ് ഭാവനയ്ക്ക് അനുകൂലമായി കമന്റുകൾ നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ഭാവനയ്ക്ക് ഒപ്പം ഷറഫുദ്ദീനും കേന്ദ്രകഥാപാത്രമായുണ്ട്. റൊമാന്റിക് ഡ്രാമ കാറ്റഗറിയിൽ പെടുന്ന ചിത്രമാണിത്, മെയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ദി ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലേക്ക്  തിരിച്ചുവരും എന്ന വിവരം ഭാവന നൽകിയിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അരുൺ റുഷ്ദിയാണ്, കലാസംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. സംവിധായകനായ ആദിൽ മൈമൂനത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങും നിർവഹിക്കുന്നത്.

മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് അമൽ ചന്ദ്രനാണ്. ബോൺ ഹോമി എന്റർടൈൻമെന്റിന്റെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദർ ആണ് ചിത്രം നിർമിക്കുന്നത്. കന്നഡ ചിത്രം ബജ്റംഗി  സെക്കൻഡ് ആണ് ഭാവനയുടെതായ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണിൽ ആണ് ഭാവന ഒടുവിൽ അഭിനയിച്ചത്. അഞ്ചു  വർഷത്തിനു ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും ഭാവന തിരിച്ചെത്തുന്നത്.