ഡിസംബർ മാസത്തെ വരവേറ്റ് നസ്രിയ ഫഹദ്

ഡിസംബർ മാസത്തെ വരവേറ്റ് നസ്രിയ ഫഹദ്

വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് നസ്രിയ ഫഹദ്. ബാലതാരമായി മലയാളത്തിൽ വന്നു പിന്നീട് മലയാള സിനിമയിലെ നായിക പദവിയിൽ എത്തിയ താരമാണ്.

ഈ ഡിസംബർ മാസത്തെ വരവേറ്റു കൊണ്ടുള്ള ഒരു ചിത്രമാണ് നസ്രിയ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മാസം ഡിസംബർ ആണെന്ന അടിക്കുറിപ്പോടെ സ്വെറ്റരും, തലയിൽ ഒരു തൊപ്പിയുമായി നിൽക്കുന്ന ചിത്രമാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായ് എത്തിയിരിക്കുന്നത്.
ഫഹദുമായുള്ള വിവാഹശേഷം താരം സിനിമയിൽ നിന്ന് കുറച്ചു ബ്രേക്ക് എടുത്തെങ്കിലും കൂടെ എന്ന ചിത്രത്തിലൂടെ താരം വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തി.

ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിലെ വിശേഷത്തെ കുറിച്ച് നസ്രിയ പറഞ്ഞിരുന്നു.’ അന്റെ സുന്ദരനിക്കി ‘ എന്നാണ് ചിത്രത്തിന് പേര്. വിവേക് ആത്രയേ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇതൊരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ഫിലിം ആണ് . നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. നസ്രിയയും നാനിയും ചേർന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. ഈ ചിത്രമാണ് റിലീസിനായി കാത്തിരിക്കുന്നത്.