സിനിമയുടെ പങ്കുവെച്ച് വിശേഷങ്ങൾ പങ്കുവെച്ചു പൃഥ്വിരാജ്, കൂട്ടത്തിൽ നസ്റിയയുടെ കുട്ടിക്കുറുമ്പും

കുട്ടി കുറുമ്പുകൾ കൊണ്ട് പ്രേക്ഷകരെ എന്നും രസിപ്പിച്ച താരമാണ് നസ്രിയ നസിം. അത്തരത്തിൽ പൃഥ്വിരാജിനോട് കുട്ടിക്കുറുമ്പ് കാണിച്ച നസ്രിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞദിവസം പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിൽ എത്തിച്ച 83 എന്ന ബോളിവുഡ് സിനിമയുടെ പ്രിവ്യൂ കാണാൻ നസ്രിയയും പൃഥ്വിരാജിനൊപ്പം എത്തിയിരുന്നു. സിനിമയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞതിനുശേഷം പോകാനൊരുങ്ങിയ പൃഥ്വിയെ വീണ്ടും വലിച്ചു കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുകയായിരുന്നു നസ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിനെത്തിച്ച 83 എല്ലാവരും കാണണം എന്ന് നസ്രിയ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
ക്രിക്കറ്റ് ആരാധകർക്ക് ഇതൊരു വലിയ സമ്മാനം തന്നെയാണ്, ഇതിൽ അഭിനയിച്ച ബോളിവുഡ് താരം കബീർ ഖാൻ ചിത്രത്തിൽ മികച്ച അഭിനയം ആണ് കാഴ്ച വച്ചിരുന്നത് എന്നും, വ്യക്തിപരമായി എനിക്ക് ക്രിക്കറ്റ് വളരെ ഇഷ്ടമാണെന്നും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവർ എല്ലാവരും തന്നെ സിനിമ പോയി കാണണമെന്നും എല്ലാവർക്കും നല്ലൊരു അനുഭവമാണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

ഇതിനോടകം തന്നെ മികച്ച അഭിപ്രായത്തോടു കൂടിയാണ് ചിത്രം പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യൻ നായകൻ കപിൽദേവിന്റെ ക്യാപ്റ്റൻസി കൊണ്ട് 1983 വേൾഡ് കപ്പ് ഇന്ത്യയ്ക്ക് സ്വന്തമാക്കി, ഈ ഇതിഹാസമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്.