എന്റെ പിറന്നാളിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് നീ, ഇച്ചുവിന് പിറന്നാൾ ആശംസകളുമായി നസ്രിയ

എന്റെ പിറന്നാളിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് നീ, ഇച്ചുവിന് പിറന്നാൾ ആശംസകളുമായി നസ്രിയ

മലയാളികളുടെ പ്രിയതാരം നസ്രിയ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാരമാണ്. ഇപ്പോൾ പിറന്നാൾ ആഘോഷിക്കുന്ന ഇച്ചുഎന്ന് വിളിക്കുന്ന നവീൻ നസീമിന് ജന്മദിനാശംസകൾ അറിയിച്ചു കൊണ്ടാണ് ചേച്ചിയായ നസ്രിയ ഫഹദ് എത്തിയത്.

അമ്പിളി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് നവീൻ. എന്റെ ഒന്നാം പിറന്നാളിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഇച്ചു, നീയെനിക്ക് എന്റെ കുട്ടിയെ പോലെയാണ്, ഈയൊരു വലിയ സമ്മാനം നൽകിയ ഉമ്മയ്ക്കും ബാപ്പയ്ക്കും നസ്രിയ നന്ദി പറയുകയും ചെയ്യുന്നുണ്ട്.

നസ്രിയയുടെ ഒന്നാം പിറന്നാളിന് തന്നെയാണ് അനുജനായ നവീനും ജനിച്ചത്. ഇരു താരങ്ങൾക്കും നിരവധി പേരാണ് ആശംസകളുമായി എത്തിയത്, എന്റെ പ്രിയപ്പെട്ട നച്ചുവിന് പിറന്നാൾ ആശംസകളുമായി എന്ന അടിക്കുറിപ്പ് കൂടി ചിത്രങ്ങൾ പങ്കുവച്ചാണ് ഫഹദ് പ്രിയ പത്നിക്ക് ജന്മദിനാശംസകൾ നേർന്നത്, കൂടാതെ പ്രിയ സഹോദരിക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് പൃഥ്വിരാജും എത്തിയിരുന്നു.

ചേച്ചി ആയ നസ്രിയയ്ക്ക് കുട്ടിക്കാലത്തെ ഫോട്ടോകൾ വെച്ചുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് നവീൻ ചേച്ചിക്ക് പിറന്നാൾ ആശംസകൾ നൽകിയത്. നിരവധി താരങ്ങളും നസ്രിയക്ക് പിറന്നാൾ ആശംസകളുമായ് എത്തിയത്. സംവൃതാ സുനിൽ, പൃഥ്വിരാജ് സുകുമാരൻ, ഫഫദ് ഫാസിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചിരുന്നു.