തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് താരസുന്ദരി നയന്‍താര. ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികളുടെ ഹരമായ താരം മലയാളികളുടെയും ഏറെ പ്രിയപ്പെട്ട നടിയാണ്. ആരാധകര്‍ ഏറെ ഇഷ്ടത്തോടെ നയന്‍സ് എന്ന് വിളിക്കുന്ന താരത്തിന്റെ എല്ലാ വിശേഷങ്ങളും വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. സംവിധായകന് വിഘ്നേശ് ശിവനുമായുള്ള പ്രണയവും ആരാധകര്‍ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്.
ഇപ്പോഴിതാ പൊതുനിരത്തില്‍ നിന്നും ബാഗ് വിലപേശി വാങ്ങുന്ന വിഡിയോയാണ് ,താരത്തിന്റെതായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ”ഒരു സ്ത്രീ എപ്പോഴും ഒരു സ്ത്രീയാണ്, അവള് എന്ത് വാങ്ങിയാലും വിലപേശാതെ അവള് ഒരിക്കലും വാങ്ങില്ല. അത് ഒരു സെലിബ്രിറ്റിയായാലും ഒരു സാധാരണ സ്ത്രീയായാലും. ”എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വെള്ള സല്‍വാര്‍ ധരിച്ചാണ് താരം ബാഗ് വാങ്ങാനെത്തിയത്. വളരെ ലളിതമായ വസ്ത്രധാരണം. നെറ്റിയില്‍ വലിയ പൊട്ട്. മാസ്ക് ധരിച്ചാലും ആളെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. കടുത്ത നയന്‍താര ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നോര്‍ത്ത് ഇന്ത്യയില്‍ എവിടെയോ ആണ് വീഡിയോയുടെ പശ്ചാത്തലം എന്ന് മനസിലാക്കാം.