പോയ്സ് ഗാർഡനിൽ വീട് സ്വന്തമാക്കി തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻതാര

പോയ്സ് ഗാർഡനിൽ വീട് സ്വന്തമാക്കി തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻതാര, തമിഴ്നാട്ടിലെ രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖർ താമസിക്കുന്ന ഇടത്താണ് നയൻതാരയുടെ പുതിയ ഭവനം. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെയും, രജനീകാന്തിന്റെ മരുമകനും നടനുമായ ധനുഷിന്റെയും വീടിനടുത്താണ് നയൻതാര സ്വന്തമാക്കിയ വീട്.

വിവാഹത്തിനുശേഷം നയൻതാര താമസിക്കാൻ പോകുന്ന വീടും ഇതുതന്നെയാണ്. സംവിധായകനായ വിഘ്നേശ്വര ശിവന്റെയും നയൻതാരയുടേയും വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്.
വിവാഹനിശ്ചയത്തിന്റെ മോതിരത്തിന്റെ ചിത്രം വിഘ്നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

കോടികൾ വിലമതിക്കുന്ന ഈ വീട്ടിൽ ആയിരിക്കും വിവാഹശേഷം ഇവരുടെ താമസം. നാലു റൂമുകളാണ് വീടിന് ഉള്ളത്. അതേസമയം പോയിസ് ഗാർഡനിൽ ഈ വീടിനോട് ചേർന്ന് മറ്റൊരു വീട് വാങ്ങാൻ നയൻതാരയ്ക്ക് ഉദ്ദേശം ഉണ്ടെന്നും, ഈ വാങ്ങിയ വീടിനോട് ചേർന്ന് ആയിരിക്കും ഇനിയുള്ള വീടും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അടുത്തുതന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രെണ്ട്‌ കാതൽ എന്ന ചിത്രമാണ് ഇനി നയൻതാരയുടെ പുറത്തിറങ്ങാനുള്ളത്, വിജയ് സേതുപതി, സാമന്ത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഷാരൂഖാൻ ചിത്രത്തിലും, അശ്വിൻ ശ്രാവൺ നായകനാകുന്ന ചിത്രത്തിലും നയൻതാരയാണ് നായികയായെത്തുന്നത്.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വീടും പോയ്സ് ഗാർഡനിൽ തന്നെയായിരുന്നു.

Leave a Comment