ന്യൂയർ ബുർജ് ഖലീഫയിൽ ആഘോഷമാക്കി നയൻതാരയും വിഘ്നേഷും.

സിനിമാ ലോകത്ത് എല്ലാവരും ഒന്നാവാൻ കാത്തിരിക്കുന്ന താരങ്ങളാണ് നയൻതാരയും വിഘ്നേഷും, ന്യൂ ഇയർ ദുബായിലെ ബുർജ് ഖലീഫയിൽ ആഘോഷിച്ചതിന്റെ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പുതുവർഷം രണ്ടുവർഷമായി അലട്ടിക്കൊണ്ടിരുന്ന മഹാമാരിയിൽ നിന്ന് വിടുതൽ ആവട്ടെ എന്നും, എല്ലാവർക്കും ഈ വർഷം നല്ലതാകട്ടെ എന്നും, ഒരുപാട് നല്ല കാര്യങ്ങൾ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞിട്ടാണ് . പുതുവർഷം ആഘോഷമാക്കിയ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകർ ചിത്രത്തിന് നിരവധി കമെന്റുളും നൽകുന്നുണ്ട്.

മനസ്സിനക്കരെ എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തിയ പ്രിയങ്കരിയായ നടിയാണ് നയൻതാര. പിന്നീട് തെന്നിന്ത്യൻ സിനിമകളിലേക്ക് എത്തിയ താരം. തമിഴിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്കും താരം ഉയർന്നു, തമിഴിൽ ഒരു പാട് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വിഘ്നേഷു മായാണ് നയൻതാരയുടെ വിവാഹം നടക്കാൻ പോകുന്നത്. താരങ്ങളുടെ വിവാഹ നിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. പോയിസ് ഗാർഡനിൽ പുതിയ വീട് സ്വന്തമാക്കിയ നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങൾ ഈയടുത്താണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.