ഇത് ബേബി നയൻതാര തന്നെയാണോ, താരത്തിന്റെ പുതിയ ലുക്ക് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ…

നയൻതാരയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ബാലതാരമായി പ്രേക്ഷകരുടെ മനസ്സു കവർന്ന താര സുന്ദരിയാണ് നയൻതാര ചക്രവർത്തി, ഇപ്പോൾ താരം പങ്കുവെച്ച് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്

.

ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങൾ ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.ലഹങ്ക ഇട്ടു കൊണ്ടുള്ള ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്, ഭാവി നായികമാരിൽ ഒരാൾ എന്നും ആരാധകർ താരത്തിന് ചിത്രത്തിന് കമന്റ് നൽകുന്നുണ്ട്. നയൻതാരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് റെയിൻബോ മീഡിയ ആണ്.

നയൻതാരയെ മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വതി വിപുലമാണ്, ലഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത് സൗചികയാണ്.
മമ്മൂട്ടി നായകനായ ലൗഡ് സ്പീക്കർ എന്ന ചിത്രത്തിലെ ബേബി നയൻതാരയെ ആരും മറന്നു കാണില്ല, മോഹൻലാൽ നായകനായ കിലുക്കം കിലുകിലുക്കം താരം മികച്ച അഭിനയം കാഴ്ച വെച്ചിരുന്നു

.

മൂന്നാമത്തെ വയസ്സിലായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്, തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളും താരം അഭിനയിച്ചിട്ടുണ്ട്. മുൻപ് ബേബി നയൻതാര അറിയപ്പെട്ടിരുന്നത് എങ്കിൽ ഇപ്പോൾ നയൻതാര ചക്രവർത്തി ആണ്. കുലേസൻ എന്ന സിനിമയിലൂടെ തമിഴിലും തെലുങ്കിലും താരം തിളങ്ങിയിരുന്നു. റഹ്മാന്റെ മറുപടിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.