ബോൾഡ്, സ്‌ട്രോങ്, ബ്യൂട്ടിഫുൾ പ്രിയതമയുടെ കൂൾ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ. ചിത്രങ്ങളോടൊപ്പം വുമൺസ് ഡേയിൽ കുറച്ച താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി കൊണ്ടിരിക്കുന്നത്. ” ഇത് നമ്മുടെ ജീവിതത്തിലെ സ്ത്രീകൾ ആണ് അത് നമ്മളെ ഉണ്ടാക്കുന്നു പൂർണ്ണമാക്കുന്നു.  നമ്മുടെ ജീവിതത്തിനും നമ്മൾ ചെയ്യുന്ന എല്ലാത്തിനും അർത്ഥം നൽകുന്നവർ. എല്ലാദിവസവും അവരുടെ ദിവസമാണ്.

പ്രവർത്തികൾക്ക് വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. അതിനാൽ നമുക്ക് ഈ സ്ഥലം ചുറ്റുമുള്ള സ്ത്രീകൾക്ക് മനോഹരമായ സ്ഥലം ആക്കി മാറ്റാം, ധീരരും സുന്ദരികളും ശക്തരും അതിശയിപ്പിക്കുന്ന വരും ആണ് സ്ത്രീകൾ.  എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ എന്നാണ് വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതുപോലെ തന്നെ തന്നെ പങ്കാളി ആകാൻ പോകുന്ന നയൻതാരയുടെ ചിത്രങ്ങളും വിഘ്‌നേഷ് പങ്കു വെച്ചിരുന്നു.

വിജയ് സേതുപതി നയൻതാര സാമന്ത എന്നിവർ നയിക്കുന്ന വിഘ്‌നേഷ് ചിത്രം കാതു വാക്കുള രെണ്ട്‌ കാതൽ എന്ന ചിത്രം ഏപ്രിൽ 22 ആണ് തീയേറ്ററുകളിൽ എത്തുന്നത്. വിഘ്നേഷ് തന്നെയാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്.  നയൻതാരയും വിഘ്‌നേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്