ദൃശ്യം 2വിന്റെ കന്നഡ റീമേക്കിൽ തകർത്തഭിനയിച്ച് മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ

ദൃശ്യം 2വിന്റെ കന്നഡ റീമേക്കിൽ തകർത്തഭിനയിച്ച് മലയാളത്തിന്റെ പ്രിയ താരം നവ്യ നായർ. ജിത്തു ജോസഫ് മലയാളികൾക്ക് സമ്മാനിച്ച ദൃശ്യം, ദൃശ്യം ടു എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. തെലുങ്ക്, ഹിന്ദി സിനിമകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ഗംഭീര വിജയമാണ് നേടിയത്.

ഇപ്പോൾ പി വാസു സംവിധാനം ചെയ്ത് കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്ന ദൃശ്യം ടൂ വിന്റെ ട്രെയിലർ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം നവ്യ നായരാണ്, ഡോ രവിചന്ദ്രനാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് മോഹൻലാൽ അഭിനയിച്ച വേഷത്തിൽ രവിചന്ദ്രയും, മീന അഭിനയിച്ച വേഷത്തിൽ നവ്യാനായരും ആണ് ഈ ചിത്രത്തിൽ എത്തുന്നത്.

മലയാളത്തിൽ അഭിനയിച്ച ആശാ ശരത്തും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു, കൂടാതെ സിദ്ദിഖിന്റെ വേഷം കന്നഡ സിനിമയിൽ കൈകാര്യം ചെയ്യുന്നത് തമിഴ്നാടൻ പ്രഭുവാണ്, ചിത്രത്തിലെ ട്രെയിലർ ഇതിനോടകം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്.

തെലുങ്ക് പതിപ്പ് റീമേക്ക് ചെയ്ത് സംവിധായകൻ ജിത്തുജോസഫ് തന്നെയായിരുന്നു, നിർമ്മാണം ചെയ്തത് ആന്റണി പെരുമ്പാവൂർ തന്നെയായിരുന്നു, ചിത്രത്തിൽ നടൻ വെങ്കിടേഷ് ആണ് മോഹൻലാലിന്റെ കഥാപാത്രം അവതരിപ്പിച്ചത്, കൂടാതെ മീന, എസ്തർ, നദിയ മൊയ്തു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ബോളിവുഡ് പതിപ്പ് ഡിസംബറിൽ തുടങ്ങും. ഒന്നാം പതിപ്പ് ഹിന്ദിയിൽ എത്തിയപ്പോൾ, അജയ് ദേവ്ഗണും തബുവും ശ്രീയ ശരൺ, ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ, ചിത്രത്തിലെ രണ്ടാം പതിപ്പിലും ഇവർ തന്നെയായിരിക്കും മുഖ്യ കഥാപാത്രങ്ങളിൽ എത്തുക.