അതിജീവനത്തിന്റെ പെൺ കരുത്ത് ഈ “ഒരുത്തി” അത് നിങ്ങലാണ് റിവ്യൂ ഇതാ…

ഒരുത്തിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി നവ്യ നായർ.  വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിലൂടെ ഗംഭീര തിരിച്ചു വരവാണ് താരമിപ്പോൾ നടത്തിയിരിക്കുന്നത്,

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും നവ്യ നായർ തിരിച്ചു വന്നിരിക്കുന്നത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ വ്യത്യസ്തയാർന്ന കഥയാണ് ഒരുത്തി.  ഈ ചിത്രം യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിട്ടുള്ളതാണ് . രാധാമണി എന്ന കഥാപത്രമായാണ് നവ്യ നായർ ചിത്രത്തിൽ എത്തുന്നത്, കൊച്ചി ഫെറി സർവീസിൽ കണ്ടക്ടറായി ജോലി ചെയ്താണ് ഭർത്താവും അമ്മയും മക്കളും അടങ്ങുന്ന ചെറിയ കുടുംബത്തെ രാധാമണി സംരക്ഷിക്കുന്നത്.

കുഞ്ഞു കുട്ടി പരാധീനങ്ങളുമായ് നടക്കുന്ന കാലത്ത് അപ്രതീക്ഷിതമായി ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ എത്തുകയും, അതിനെ പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഒരുത്തി, അനീതികളെ ചുട്ടെരിച്ചു കൊണ്ട് സർവ്വ പ്രതിസന്ധികളെയും  തരണം ചെയ്തു മുൻപോട്ട് പോകുന്ന ഒരു സ്ത്രീ.

ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനായകൻ എത്തുന്നത്.  വളരെ റിയലിസ്റ്റിക്കായ അഭിനയമായിരുന്നു വിനായകന്റെ. സൈജു കുറുപ്പ്, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായൺ തുടങ്ങിയവരും ചിത്രത്തിൽ   പ്രധാന വേഷത്തിൽ എത്തുന്നുണ്ട്..കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.  ഗോപിസുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ എഡിറ്റിങും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും  ചിത്രത്തെ മികവുറ്റതാക്കി തീർത്തു,

സമകാലിക സംഭവത്തെ അടിസ്ഥാനമാക്കിയാണ് സുരേഷ് ബാബു  ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യക്ക് നിരവധി പുരസ്‌ക്കാരങ്ങളും സ്വന്തമാക്കാൻ സാധിച്ചു