നവ്യ നായരുടെ മോഡേൺ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

നവ്യ നായരുടെ മോഡേൺ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ് നായകനായ  നന്ദനം എന്ന ചിത്രത്തിലൂടെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തിയത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് പിന്മാറിയ താരം ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവും നടത്തിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്ക് കണ്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്. അത്രയും മോഡേൺ ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്.  നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

നവ്യാനായരുടെ ഗംഭീര തിരിച്ചുവരവ് ആണ് ഒരുത്തി എന്ന ചിത്രത്തിലൂടെ നവ്യ നായർ നടത്തിയിരിക്കുന്നത്. ചിത്രത്തിൽ രാധാമണി എന്ന വീട്ടമ്മയുടെ വേഷത്തിലാണ് നവ്യ നായർ എത്തുന്നത്. ഈ ഒരൊറ്റ സിനിമയിലൂടെ നിരവധി പ്രശംസകളും താരത്തിന് ലഭിച്ചിരുന്നു. വികെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ചിത്രത്തിൽ വിനായകൻ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന ചിത്രത്തിൽ വേഷത്തിലെത്തുന്നുണ്ട്.  താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലായി എന്ന് പറയാം. നാടൻ ലുക്കിൽ എത്തുന്ന താരത്തിന്റെ പുതിയ മേക്കോവർ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്

 

Leave a Comment