ഇന്ദുച്ചൂടന്റെ അനുരാധയായി വൃദ്ധി വിശാൽ,  കലക്കിയെന്ന് ആരാധകർ

സോഷ്യൽ മീഡിയയുടെ പൊന്നോമന പുത്രിയാണ് വൃദ്ധി വിശാൽ. താരം പങ്കുവെക്കുന്ന റീലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ നരസിംഹത്തിലെ ഒരു രംഗവുമായി എത്തിയ വൃദ്ധിയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നരസിംഹം എന്ന സിനിമയിൽ മോഹൻലാലും ഐശ്വര്യയും തമ്മിലുള്ള കോംബോ സീനാണ് വൃദ്ധി റീലിൽ പങ്കുവെച്ചിട്ടുള്ളത്. വളരെ രസകരമായി ആണ് ഐശ്വര്യ ചെയ്ത അനുരാധ എന്ന വേഷം ഈ കൊച്ചു മിടുക്കി കൈകാര്യം ചെയ്തിരിക്കുന്നത്.  2000ത്തിൽ പുറത്തിറങ്ങിയ ഈ ഹിറ്റ് സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസ് ആണ്.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടുകൾ വെച്ചാണ് വൃദ്ധിയെന്ന കൊച്ചുമിടുക്കി സോഷ്യൽ മീഡിയയിൽ തരംഗം ആയത്. പിന്നീട് നിരവധി റീലുകളിലുടെയും വീഡിയോകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ ഈ കൊച്ചു മിടുക്കിയായി. ടോവിനോ ചിത്രം സാറാസിലും താരം എത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ് എത്തുന്ന കടുവ എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.  കൊച്ചു മിടുക്കിയുടെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെ മകളാണ് വൃദ്ധി.