നാരദൻ സിനിമക്ക് മികച്ച പ്രതികരണം ആയി പ്രേക്ഷകർ ,നന്ദി അറിയിച്ചു അണിയറപ്രവർത്തകർ ,

മലയാളസിനിമയിൽ കഴിഞ്ഞ ദിവസം പുറത്തു ഇറങ്ങിയ ഒരു സിനിമ ആണ് നാരദൻ മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാമ് നാരദൻ . സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണ് ടൊവിനോ തോമസും അണിയറ പ്രവർത്തകരും. പ്രേക്ഷകരോട് നന്ദി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ,

 

നന്ദി ജനങ്ങൾക്ക് ജനാധിപത്യത്തിന്’, എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. ആഷിഖ് അബു ഉൾപ്പടെയുള്ളവർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ടൊവിനോ ആരാധകർ ആവേശത്തിലായിരുന്നു. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ചിത്രം വളരെ മികച്ച അഭിപ്രായം നേടി മുനോട്ടു പോയികൊണ്ടിരിക്കുകയാണ് ,