കെ ജി എ ഫും, പുഷ്പയും ചേർന്നൊരു കിടിലൻ വേർഷൻ, ദസറയുടെ സ്പാർക്ക് പ്രോമോ ഇതാ

സോഷ്യൽ മീഡിയയിൽ തീ പടർത്തി ദസറയുടെ പുത്തൻ പ്രമോ വീഡിയോ പുറത്തിറങ്ങി. തെലുങ്കു താരം നാനിയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ശ്രീകാന്ത് ഒഡെലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  സ്പാർക്ക് വീഡിയോ എന്ന പേരിൽ ആണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും മികച്ച  ചിത്രമായിരിക്കും ഇത്, വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്. നിരവധിപേരാണ് വീഡിയോക്ക് കമന്റുകൾ നൽകുന്നത് പുഷ്പയും, കെ ജി എ ഫും ഒന്നിച്ചാൽ എങ്ങനെ ഉണ്ടാകും,  ഇതൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.

എസ് എൽ വി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത് സംവിധായകനായ ശ്രീകാന്ത് തന്നെയാണ്. ചിത്രത്തിൽ സമുദ്രക്കനി, സായികുമാർ,  സറീന വഹാബ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സത്യൻ സൂര്യനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറു കൂറിയാണ് . ശ്യാം സിംഘ റോയിയാണ് അവസാനമായി നാനിയുടേതായ് പുറത്തിറങ്ങിയ അവസാന ചിത്രം. സായി പല്ലവി ആയിരുന്നു ചിത്രത്തിൽ നായിക വേഷത്തിലെത്തിയത്.