ഏറ്റവും മികച്ച തീരുമാനമായിരുന്നു വിവാഹ മോചനമെന്ന്, നാഗ ചൈതന്യ

കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിരുന്ന ഒന്നായിരുന്നു സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചന. ഇരുവരെയും കുറിച്ച് നിരവധി അഭ്യുഹങ്ങളാണ് സോഷ്യൽ മീഡിയ കമെന്റുകളിലൂടെ ആരാധകർ അറിയിച്ചിരുന്നത്. ഇപ്പോൾ ഇതാ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നാഗ ചൈതന്യ പങ്കുവച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ തരംഗമായി മാറി കോട്നിരിക്കുന്നത്.

താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു വിവാഹ മോചനം. ഇരുവരും തമ്മിൽ ഉള്ള വിവാഹ മോചനത്തിന് ശേഷം നാഗ ചൈതന്യ ആദ്യമായി മാധ്യമങ്ങളോട് മനസ്സ് തുറക്കുകയായിരുന്നു. ബാങ്കർരാജു എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ..

2017 ൽ ആയിരുന്നു തെന്നിന്ത്യയിൽ സൂപ്പർ താരങ്ങളുടെ വിവാഹം. വിവാഹ ശേഷം 4 വർഷത്തോളം സന്തോഷത്തോടെ ജീവിച്ചു എങ്കിലും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വേര്പിരിയുന്നതിനെ കുറിച്ച് ആരാധകരെ അറിയിച്ചത്.

വിവാഹ മോചനത്തിന് മുൻപായി സാമന്തയുടെ സോഷ്യൽ മീഡിയ പേജുകളിലെ പേര് മാറ്റിയതും സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചാ വിഷയമായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമാ താരങ്ങൾ ആണെങ്കിലും ഇരുവർക്കും എല്ലാ സംസ്ഥാങ്ങളിൽ നിന്നും ഉള്ള ആരാധകർ ഉണ്ട്.