നാരദൻ സിനിമയുടെ റിലീസ് നീട്ടി… കാരണം ഇതാണ്

കൊവിഡ് മൂന്നാം തരംഗ ഭീഷണിയും,ഒമിക്രോൺ വ്യാപനവും മുൻ നിർത്തി ടൊവിനോ നായകനായ നാരദൻ സിനിമയുടെ റിലീസ് മാറ്റി. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം ജനുവരി 27നാണ് വേൾഡ് വൈഡായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം മുൻനിർത്തിയാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത്.ടൊവിനോ തോമസും അന്ന ബെന്നുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

മായാനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം,
സാറാസ് എന്ന ചിത്രത്തിന് ശേഷം അന്ന ബെന്നും ടോവിനോയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ട്രെയിലരും ഈയടുത്ത് പുറത്തിറങ്ങിയിരുന്നു. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് ടോവിനോ ചിത്രത്തിലെത്തുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഒരു പൊളിറ്റിക്കല്‍ ത്രില്ലർ ആയിരിക്കും നാരദൻ എന്നാണ് സൂചന. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ഷറഫുദ്ദീൻ ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിര പ്രധാനകഥാപാത്രങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.