നാരദൻ മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തും

നാരദൻ മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തും. ടൊവിനോ  തോമസും അന്ന ബെന്നുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.ആഷിക് അബു സംവിധാനം ചെയ്ത ചിത്രം ജനുവരി 27നാണ് വേൾഡ് വൈഡായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ്, ഒമിക്രോൺ സാഹചര്യം മുൻനിർത്തിയാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നത്. ടൊവിനോ തോമസ് തന്നെയാണ് പുതിയ റിലീസ് തിയ്യതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

മിന്നൽ മുരളിക്കുശേഷം ടോവിനോ നായകനായെത്തുന്ന സിനിമ കൂടിയാണിത്, അതുകൊണ്ടുതന്നെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

മായാനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക്കും ടൊവിനോയും ഒന്നിക്കുന്ന ചിത്രം,സാറാസ് എന്ന ചിത്രത്തിന് ശേഷം അന്ന ബെന്നും ടോവിനോയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.സമകാലിക  ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.ഇന്ത്യയിലെ  പ്രമുഖ മാധ്യമ പ്രവർത്തകരെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ട്രെയിലരും ഈയടുത്ത് പുറത്തിറങ്ങിയിരുന്നു. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് ടോവിനോ ചിത്രത്തിലെത്തുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഒരു പൊളിറ്റിക്കല്‍ ത്രില്ലർ ആയിരിക്കും നാരദൻ എന്നാണ് സൂചന. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ഷറഫുദ്ദീൻ ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിര പ്രധാനകഥാപാത്രങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. സന്തോഷ് കുരുവിളയും, റിമ കല്ലിങ്കലും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

Leave a Comment