മലപ്പുറത്ത് മൈജിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ മഞ്ജു എത്തി, വരവ് ആഘോഷമാക്കി ആരാധകർ…

മലപ്പുറത്ത് മൈജിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ മഞ്ജു എത്തി, വരവ് ആഘോഷമാക്കി ആരാധകർ…

മൈ ജിയുടെ നൂറാം ഔട്ട്ലെറ്റ് ഉദ്ഘാടനം നിർവ്വഹിച്ച് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈ ജി യുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്യാനാണ് പ്രിയതാരം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ എത്തിയത്. ഡിസംബർ 22നായിരുന്നു ഷോ റൂം ഉദ്ഘാടനം ചെയ്തത്.

നൂറുകണക്കിന് ആരാധകരാണ് മഞ്ജുവിനെ സ്വീകരിക്കാനായി പെരിന്തൽമണ്ണയിൽ എത്തിയത്. കാറിൽ കയറി നിന്നുകൊണ്ടും, കാറിന്റെ വിൻഡോ ഗ്ലാസ്സ്‌ ഉയർത്തിയും ആരാധകരെ അഭിവാദനം ചെയ്യുന്ന മഞ്ജുവാര്യരുടെ ഫോട്ടോകൾ ഇതിനോടകംതന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എല്ലാം ഒരു കുടക്കീഴിൽ അടി മാറ്റിയെഴുതി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് സ്റ്റോർ ആണ്, വിശാലമായ സജ്ജീകരിച്ച ഷോറൂമിൽ ലോകോത്തര ബ്രാൻഡുകളുടെ വാഷിങ്മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷണർ, ടിവി, മൊബൈൽ ഫോൺ ലാപ്ടോപ്പുകൾ തുടങ്ങിയവയുടെ കമനീയ ശേഖരം പെരിന്തൽമണ്ണയിൽ ഒരുക്കിയിട്ടുണ്ട്. അനവധി സർപ്രൈസ് ഗെയിമുകളും, കോണ്ടസ്റ്റ് കളും ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു, വീട്ടിലേക്ക് ആവശ്യമുള്ള ഉപകരണങ്ങൾ എല്ലാംതന്നെ വൻ വിലക്കുറവിലാണ് ലഭിക്കുക, വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങൾ ഒരുമിച്ചു തെരഞ്ഞെടുക്കാനുള്ള കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഒരു വൻ ജനാവലി തന്നെ താരത്തെ സ്വീകരിക്കാൻ മലപ്പുറത്ത്‌ എത്തിയിരുന്നു.