പാമ്പ് കടിയേറ്റാൽ നമ്മൾ ചെയ്യണ്ടത്

മഴക്കാലമായാൽ പിന്നെ വീട്ടിലേക്ക് പാമ്പുകൾ കേറി വരുന്നത് പതിവാണ്.പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.കാട് പിടിച്ചു നിൽക്കുന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ പാമ്പുകൾ കാണുന്നത്. ഓരോ പരിസരത്തെയും ഭൂപ്രകൃതി അനുസരിച്ചാണ് പാമ്പുകള്‍ കാണപ്പെടുക.

കാടും മലകളും ഉള്ള പ്രദേശങ്ങളിലെ പാമ്പുകള്‍ ആകില്ല നിരപ്പായ പ്രദേശത്തു കാണപ്പെടുക. വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.വെള്ളം കെട്ടി നിൽക്കുന്നത് സ്ഥലത്ത് തണുപ്പ് കൂടുതൽ ഉണ്ടാവും.ഈ തണുപ്പിന് വേണ്ടിയാണ് പാമ്പുകൾ വരുന്നത്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലോ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്.

ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം.ചപ്പുചവറിന്റെ ഇടയിൽ വന്ന് പാമ്പുകൾ കൂടാൻ ഉള്ള സാധ്യത ഉണ്ട്.കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. ചെടികൾ യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ഈ വീഡിയോയിൽ പാമ്പ് കടിയേറ്റൽ നമ്മൾ എന്തൊക്കെ ചെയണമെന്നാണ്.പാമ്പ് കടി കൊണ്ടാൽ പെട്ടന്ന് തന്നെ നമ്മൾ ചെയ്യണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.വിഷം ഉള്ള പാമ്പ് കടിച്ചാൽ നമ്മൾ പെട്ടന്ന് തന്നെ ചികിത്സ നേടണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.