മുനിയറകളാല്സമൃദ്ധമായ തൃശൂര്‍ ജില്ലയില്‍ കൊടകരക്ക് അടുത്ത് കോടാലി എന്ന സ്ഥലത്തിന് 6 km അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നാണ് മുനിയാട്ട് കുന്ന്. അധികം ടൂറിസ്റ്റുകളുടെ കണ്ണില്‍ പെടാതെ കിടക്കുന്ന ഇടമാണെങ്കിലും ഒരുപാട് പ്രകൃതിരമണീയത തൊട്ട് തഴുകുന്ന ഇടമാണ് ഇത്.
പാറക്കെട്ടുകളാലും മലകളാലും അതിമനോഹരമാണ് ഇവിടം. ഇവിടെ നിന്ന് സൂര്യസ്തമനവും ഉദയവുമെല്ലാം കാണേണ്ട കാഴ്ച്ച തന്നെയാണ്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത നമ്മുക്ക് അന്യം നിന്ന് പോകുന്ന മുനിയറകളാണ്. പണ്ടുകാലത്ത് ഒരു പാട് മുനിയറകള്‍ ഉണ്ടായിരുന്നതാണ് ഇവിടെ. കാലം ചെന്നപ്പോള്‍ അത് 11 ആയി കുറഞ്ഞു.
കുന്ന് കേറിചെല്ലുമ്പോള്‍ ഒരു മുനിയറ കാണാവുന്നതാണ്. പുരാവസ്തു വകുപ്പിന്റെ കൃത്യമായ ഇടപെടലുകള്‍ ഇല്ലാത്തതിനാല്‍ നാളുകള്‍ ചെല്ലും തോറും ഇവ നശിച്ച് കൊണ്ടിരിക്കുകയാണ്. കൂടാതെ കോടശേരി മലനിരകളുടെയും മറ്റും അതി വിദൂരമായ കാഴ്ച്ച വളരെ മനോഹരമാണ്. കുന്ന് കയറുമ്പോള്‍ തന്നെ ഒരു ശൂലത്തറയും, മുകളില്‍ ഒരു കുരിശടിയും കാണാം. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…