മുക്തയും ഭർതൃമാതാവ് റാണിയും ചേർന്നുള്ള സോഷ്യൽ മീഡിയയിൽ വൈറല്‍…

കുളപ്പുള്ളി ലീല കലക്കി എന്ന് ആരാധകർ,  റാണിയമ്മ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കസ്തൂരിമാൻ എന്ന സിനിമയിലെ കുളപ്പുളളി ലീല അഭിനയിച്ച ഒരു രംഗവുമായാണ്, മുക്തയും ഭർതൃമാതാവ് റാണിയും ചേർന്നുള്ള  ഒരു റീലാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

വളരെയധികം കഴിവുകളുള്ള എന്റെ മമ്മിയോടൊപ്പം എന്നാണെന്ന് പറഞ്ഞാണ് മുക്ത വീഡിയോ പങ്കുവെച്ചത്.  ആദ്യം കാണുമ്പോൾ തന്നെ കുളപ്പുള്ളി ലീലയുടെ രൂപസാദൃശ്യം എല്ലാവർക്കും തോന്നിയിരുന്നു അഭിനയം കൂടിയായപ്പോൾ പറയേണ്ടതില്ല, അമ്മയും മകളും കൂടി സംഭവം കിടു വാക്കി.

റാണി അമ്മയ്ക്ക് ഇപ്പോൾ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയ ഉള്ളത് . ഗായികയായ റിമിടോമിയുടെ അമ്മയാണ്  റാണി, റിങ്കുവാണ് മകൻ അദ്ദേഹത്തിന്റെ ഭാര്യയാണ് മുക്ത ഇവരുടെ മകളായ കിയാര എന്ന് കണ്മണി കുട്ടി സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ്.

ഒരു തൈ നടാം എന്ന് തുടങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ ഈ അടുത്ത് വൈറൽ ആയിരുന്നു. വിവാഹത്തിന് ശേഷം  എന്നാൽ സിനിമയിൽ നിന്ന് വിട്ടുനിന്ന താരമാണ് മുക്ത. സോഷ്യൽ മീഡിയയിൽ സജീവമാണ്, മകളായ കണ്മണി കുട്ടിയോടൊപ്പവും, മമ്മിയോടൊപ്പവും വീഡിയോകളും റീലകളും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയരംഗത്തെത്തുന്നത്. വിവാഹന് ശേഷം കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ് താരം.  ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും പ്രേക്ഷകരിൽ എത്തുകയാണ് മുക്തയും കുടുംബവും.