ക്രിസ്മസ് ഡ്രസ്സിൽ ഡാൻസ് ചെയ്ത് മുക്തയും മകൾ കണ്മണിയും

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുള്ള ജൂഗനു എന്ന പാട്ടിന് ഡാൻസ് ചെയ്ത് മുക്തയും കണ്മണി എന്ന്‌ വിളിക്കുന്ന കിയാര കുട്ടിയും.  സോഷ്യൽ മീഡിയയിലൂടെ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ഇവർ. ക്രിസ്മസിന്റെ ചുവപ്പ് ധരിച്ചു കൊണ്ടാണ് ഇരുവരും എത്തിയത്.  തൊപ്പിയും വെച്ചു കൊണ്ടാണ് ഡാൻസിന് എത്തിയത് നിമിഷനേരം കൊണ്ടാണ് ഡാൻസ് സോഷ്യൽ മീഡിയ എടുത്തത്.

വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു  നിന്ന മുക്ത സീരിയലിലൂടെ ഇപ്പോൾ വീണ്ടും അഭിനയത്തിൽ  സജീവമായിരിക്കുകയാണ്.
ഒരു തൈ നടാം എന്ന ഗാനത്തോടു കൂടിയാണ് കണ്മണി സോഷ്യൽ മീഡിയയിൽ തരംഗം ആയത്. പത്മകുമാർ സംവിധാനം ചെയ്യുന്ന  പത്താം വളവിൽ എന്ന സിനിമയുടെ തിരക്കിലാണ് കൺമണി ഇപ്പോൾ സുരാജ് വെഞ്ഞാറമൂട്, അതിഥി ദേവി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് ഈ ചിത്രത്തിൽ കൺമണി എത്തുന്നത്. നവാഗതനായ അഭിലാഷ് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൂട്ടിങ് ലോക്കേഷനിൽ എത്തിയ കണ്മണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുടെ മകളാണ് കണ്മണി. റിമി ടോമിയും തന്റെ യൂട്യൂബ് ചാനലിലൂടെ കണ്മണിയുടെ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്.