ഊട്ടിയിൽ അടിച്ചുപൊളിച്ച് മുക്തയും കണ്മണി കുട്ടിയും അമ്മയും മകളും വേറെ ലെവൽ

മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മുക്ത ജോര്‍ജ്ജ്. ഇപ്പോള്‍ സിനിമയില്‍ സജ്ജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ആരാധകരെ അറിയിക്കാറുണ്ട് താരം.

ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ മകള്‍ കണ്‍മണി എന്ന കിയാരയുടെ കൂടെ അടിപൊളി ഡാന്‍സുമായി എത്തിയിരിക്കുകയാണ് മുക്ത.

നാത്തൂന്‍ റിമിടോമിയുടെ കൂടെ യൂട്യൂബ് വീഡിയോകളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയാണ് കണ്‍മണി കുട്ടി. തിങ്കള്‍ കൈവള ചാര്‍ത്തി എന്ന ഗാനത്തിനാണ് ഇരുവരും മനോഹരമായി ചുവടുവെച്ചിരിക്കുന്നത്. കുടുംബ സമ്മേതം ഊട്ടിയില്‍ ഔട്ടിങ്ങിലാണ് താരം. നിമിഷ നേരം കൊണ്ടാണ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്.

https://www.instagram.com/reel/CUzQ3szAHoF/?utm_medium=copy_link