ഗിറ്റാറുമായി മുകേഷ്, ബാല്യകാലത്തെ ഓർമ്മകൾ പങ്കുവെച്ച് പ്രിയ താരം…

ബാല്യക്കാലത്തെ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മുകേഷ്. ഓർമ്മകൾ എന്ന അടിക്കുറിപ്പോടു കൂടി ഒരു യൂണിഫോം ഡ്രസ്സിൽ ഗിറ്റാറുമായി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ്  ചിത്രത്തിന് കമന്റുകളുമായി  എത്തിയിരിക്കുന്നത്. ആ നോട്ടത്തിന് ഒരു മാറ്റവുമില്ല, മലയാളസിനിമയുടെ മുത്ത്, കൊല്ലം ക്കാരുടെ അഭിമാനം. തുടങ്ങിയ നിരവധി കമന്റുകൾ ആരാധകർ നൽകിയിട്ടുണ്ട്.

നിരവധി സിനിമകളിലൂടെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ടവനായി മാറിയ താരമാണ് മുകേഷ്. താരത്തിന്റെ ഗോഡ്ഫാദർ എന്ന ചിത്രം എവർഗ്രീൻ സിനിമയായി മലയാളികൾ ഇന്നും മനസ്സിൽ കൊണ്ടു നടക്കുന്നു . അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞ താരം ഇപ്പോൾ കൊല്ലം എംഎൽഎ കൂടിയാണ്.  നിരവധി ഹാസ്യ ചിത്രങ്ങളിലൂടെയുടെയും ടി വി അവതാരകനായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മുകേഷ് ഇപ്പോൾ.ഏഷ്യാനെറ്റിലെ  ബഡായി ബംഗ്ലാവും, ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് ജനങ്ങളുടെ ഇഷ്ട പരിപാടികളാണ്.

മുകേഷ് കഥകൾ ഏറെ പ്രസിദ്ധമാണ് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ധാരാളം കഥകൾ അദ്ദേഹം പറയുകയും എഴുതാറുണ്ട്, ഇപ്പോൾ അദ്ദേഹം ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്,  മോഹൻലാലിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനെയൊരു ചാനൽ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. “മുകേഷ് സ്പീക്കിംഗ്” എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ 26 മുതലാണ് ചാനൽ പ്രവർത്തിച്ചു തുടങ്ങിയത്