ഇവരുടെ അദൃശ്യമായ കരങ്ങൾ കൊണ്ടാണ് , അറ്റുപോയ കാലുകളിൽ നിന്ന്  മുഹമ്മദ്‌ സാലിഹ് വീണ്ടും ജീവിതത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയത്

റെയിൽവേ ട്രാക്കിൽ രണ്ടു കാലുകൾ അറ്റു കിടന്ന് ജീവനുവേണ്ടി കരഞ്ഞ കുഞ്ഞിനെ ആരും മറന്നു കാണില്ല, എന്നാൽ ഇന്ന് അവൻ വീണ്ടും പുതിയ ജീവിതത്തിലേക്ക് പിച്ച വെച്ച്  നടക്കാൻ തുടങ്ങിയിരിക്കുന്നു. ഏറെ നാളത്തെ കഠിനമായ പരിശ്രമങ്ങളിൽ നിന്നാണ് സാലിഹിന്റെ ജീവിതം മംഗളൂരു എം. ജെ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ പരിശ്രമത്തിൽ  നേടാനായത്.

2018ഏപ്രിൽ 19 നായിരുന്നു സാലിഹിന്റെ ജീവിതം മാറ്റിമറിച്ചത്. പയ്യന്നൂർ റെയിൽവേ ട്രാക്കിൽ മുഹമ്മദ്‌ സാലിഹും അവന്റെ ഉമ്മയും കൂടി  മുറിച്ചു കടക്കുമ്പോഴായിരുന്നു ഈ അപകടം നടന്നത്.  ഈ സമയം അവിടെ നിന്ന് ഒരാൾ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റു കിടക്കുന്ന കാലുകളും എടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ സി.ഐ,എം പി ആസാദിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബോക്സിൽ ഐസിൽ ഇട്ട്  കാലുകൾ മംഗളുരു എ. ജെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു,  തുടർന്ന്  ഡോക്ടേഴ്സിന്റെ ശ്രമകരമായ ശസ്ത്രക്രിയക്കൊടുവിൽ അറ്റുപോയ കാലുകൾ തുന്നി ചേർക്കുകയും, ചെയ്തു.

സാലിഹിന്റെ ശരീരത്തിൽ നിന്ന് ഏകദേശം ഒരു ലിറ്ററിലധികം രക്തംവാർന്ന് പോയിരുന്നു.തിരിച്ചറിയാത്ത കുഞ്ഞിനെ അവന്റെ സമ്മതത്തോടുകൂടി ആയിരുന്നു അന്ന് ശസ്ത്രക്രിയ നടത്തിയത്.അവന്റെ  ഉമ്മ സഹീദ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. പിന്നീട് തൈക്കടപ്പുറത്തെ സമീറിന്റെ  ഭാര്യയും മകനും ആണിവർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു.  കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുവേണ്ടി ഒരു വേണ്ട സാമ്പത്തിക സഹായം നൽകിയത് പോലീസ് തന്നെയാണ്.

പിന്നീട് ആറു മാസക്കാലത്തെ അതീവ ജാഗ്രതയോടെ അണുബാധ ഏൽക്കാതെ സാലിഹിനെ സംരക്ഷിക്കുകയും ചെയ്തു. കൊച്ചു കുട്ടി ആയതിനാൽ തന്നെ ഞരമ്പുകളുടെ നിർമ്മിതിയും വളർച്ചയും വേഗത്തിൽ നടന്നു, തൊലികൾ വെച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെ നാല് ശസ്ത്രക്രിയകളാണ് നടന്നത്.

ഒരിക്കലും ആരും പ്രതീക്ഷിക്കാതെ തന്നെ അവൻ കുഞ്ഞു കാലുകൾ കൊണ്ട് ഇപ്പോൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയിരിക്കുന്നു. എം ജെ ഹോസ്പിറ്റലിലെ മൈക്രോ വാസ്കുലർ സർജൻ ഡോക്ടർ ദിനേശ് കദമിന്റെ നേതൃത്വത്തിലാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്.അവരുടെ ശ്രമഫലമാണ് പുത്തൻ ജീവിതത്തിലേക്ക് അവൻ വീണ്ടും പിച്ചവച്ചു തുടങ്ങിയത്.ദൈവത്തിന്റെ കൈകൾ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതാണ് ഇവിടെയും സംഭവിച്ചത് .സംഭവ സ്ഥലത്തെത്തിയ രണ്ടു പേർ, പോലീസ്, ഡോക്ടേഴ്സ് ഇവരാണ് അവനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത്,