ഇന്ത്യൻ ക്രിക്കറ്റിനെ ധീരനായകൻ ഇനി ഗ്രാഫിക്സ് നോവിലിന്റെ നായകനാകുന്നു….

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ധീര നായകൻ ഇനി ഗ്രാഫിക്സ് നോവലിന്റെ നായകനായെത്തുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഗ്രാഫിക്സ് നോവലിൽ നായകനായെത്തുന്ന വിവരം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജ് വഴി താരം തന്നെയാണ് പുറത്തുവിട്ടത്. ധോണി തന്നെയാണ് ഗ്രാഫിക് നോവൽ നിർമ്മിക്കുന്നത്, അഥർവ എന്നാണ് ഈ നോവലിന്റെ പേര്. അതിൽ അഥർവ എന്ന കഥാപാത്രമായി ആനിമേഷൻ രൂപത്തിൽ എത്തുന്നതും അദ്ദേഹമാണ്. ഒരു യോദ്ധാവായാണ് ധോണി ഗ്രാഫിക് നോവലിൽ എത്തുന്നത്.  ഇന്ത്യൻ ക്രിക്കറ്റ് നായകന്റെ ഈ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു എന്നു തന്നെ പറയാം. രമേശ് തമിൽ മണി ആണ് ഈ നോവൽ രചിച്ചിരിക്കുന്നത്. വിർസു സ്റ്റുഡിയോസ് വീഡിയോസ്,  മിഡാസ് ഡീൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ഈ നോവൽ ആമസോൺ വഴി ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.

എന്തായാലും ഇന്ത്യൻ നായകന്റെ പുതിയ ലുക്ക്‌ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രണ്ടുവർഷം മുൻപ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലിൽ കളിക്കുന്നുണ്ട്.ചെന്നൈ  സൂപ്പർ കിംഗ്സിനെ ക്യാപ്റ്റനായാണ് ധോണി കളിക്കുന്നത്. ഇത് ചിലപ്പോൾ അദ്ദേഹം കളിക്കുന്ന അവസാന ഐപിഎൽ ആയേക്കാം എന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്, പരസ്യചിത്രങ്ങളിൽ  സജീവമായ താരം ഭാവിയിൽ  സിനിമയിലേക്ക് ചൂട് ചുവടു വച്ചേക്കാം എന്ന രീതിയിലുള്ള പ്രതീക്ഷയും ആരാധകർക്കിടയിൽ ഉണ്ട്.