മെലിഞ്ഞു സുന്ദരിയായി മൃദുല മുരളി….

മെലിഞ്ഞു സുന്ദരിയായി മൃദുല മുരളി. താരത്തിന്റെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. കൃത്യമായ ഡയറ്റിങ്ങിലൂടെയും വ്യായാമത്തിലൂടെയും ശരീര ഭാരം കുറഞ്ഞ സന്തോഷവും മൃദുല പങ്കുവെക്കുന്നുണ്ട്. മുൻപ് വണ്ണമുള്ള സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, വണ്ണം കുറഞ്ഞപ്പോൾ ധരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും അതിന്റെ ഭംഗിയും താരം വീഡിയോയിൽ കാണിക്കുന്നുണ്ട്. ക്ഷമയോടെ കൃത്യമായ വ്യായാമത്തിലൂടെ കൃത്യമായ ഫലം ലഭിക്കും എന്നും താരം പറയുന്നു. നിങ്ങൾക്ക് ഈ വീഡിയോ പ്രചോദനമാകും എന്നതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.

“നിങ്ങൾക്ക് ആവശ്യമുള്ളത് പ്രവർത്തിക്കുക! എന്നെ സന്തോഷിപ്പിക്കാൻ ഒരു ആത്മാഭിനന്ദന പോസ്റ്റ്. ഏതാനും മാസങ്ങൾ വ്യത്യാസമുള്ള അതേ വസ്ത്രങ്ങൾ! ക്ഷമയോടെയും സ്ഥിരതയോടെയും ആയിരിക്കുക, കാരണം പുരോഗതി സാവധാനവും സ്ഥിരവുമാണ്!” എന്നാണ് താരം പങ്കു വെച്ച വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.


റോസിൻ ജോളി,ശിൽപ ബാല. ആർ നീന, തുടങ്ങിയ താരങ്ങളും താരത്തിന്റെ വർക്കൗട്ട് വീഡിയോയ്ക്ക് കമെന്റുകൾ നൽകിയിട്ടുണ്ട്. നടിയും മോഡലും അവതാരകയുമായ മൃദുലാ മുരളി ജീവൻ ടി വി യിലെ അവതാരികയയാണ് താരം തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് നിരവധി പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

2003ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം റെഡ് ചില്ലീസി ലൂടെയാണ് താരം സിനിമ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.ചുരുക്കം ചില സിനിമകളിലാണ് താരം എത്തിയിട്ടുള്ളത് എങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ആണ്. എൽസമ്മ എന്ന ആൺകുട്ടി, മോഹൻലാൽ ചിത്രം റെഡ് ചില്ലീസ്, ഫഹദ് ചിത്രം അയാൾ ഞാനല്ല, 10.30 എ. എം ലോക്കൽ കോൾ , തുടങ്ങിയ മലയാള ചിത്രങ്ങളിലും . തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്