ലാലേട്ടന്‍ പിഷാരടിയുടെ തന്തയ്ക്ക് നെയ്‌സ് ആയിട്ട് വിളിച്ചോ

നര്‍മ്മം നിറഞ്ഞ സംസാരം കൊണ്ട് സിനിമ മേഖലയില്‍ തന്റെതായ ഇടം കണ്ടെത്തിയ കോമഡി നടനാണ് രമേഷ് പിഷാരടി. കോമഡി താരമായി സിനിമയിലെത്തി ഇപ്പോള്‍ സംവിധായകന്‍ എന്ന പദവിയിലേക്ക് എത്തി നില്‍ക്കുന്നു പിഷാരടിയുടെ സിനിമാ ജീവിതം. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് പിഷാരടി ആഗാധകര്‍ക്ക് കൂടുതല്‍ സുപരിചിതനായ അവതാരകനായി മാറിയത്. തന്റെ അവതണ മികവ് പിഷാരടി തെളിയിച്ച പരിപാടി കൂടെയാണത്.

 

പിഷാരടിയും ലാലേട്ടനും തമ്മില്‍ നടന്ന ഒരു പരിപാടിയില്‍ ലാലേട്ടനോട് സംസാരിക്കുന്ന പിഷാരടിയുടെ നര്‍മ്മം നിറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലാല്‍സലാം എന്ന പരിപാടിയിലാണ് ലാലേട്ടനും പിഷാരടിയും തമ്മില്‍ മോഹന്‍ ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളും അതിലെ ഡയ്‌ലോഗുകളും ആണ് സംസാരിക്കുന്നത്. അതിനിടെ പിഷാരടി ചോദിച്ച ചോദ്യത്തിന് ”നിന്റെ തന്ത” എന്ന മറുപടിയാണ് ലാലേട്ടന്‍ നല്‍കുന്നത്. ലാലേട്ടന്‍ പിഷാരടിയുടെ തന്തയ്ക്ക് നെയ്‌സ് ആയിട്ട് വിളിച്ചോ എന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.