മോഹൻലാലിന്റെ ബറോസിൽ ഇനി ഗുരു സോമ സുന്ദരവും…

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ എന്ന ചിത്രത്തിൽ തമിഴ് താരം ഗുരു സോമസുന്ദരം എത്തുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്നസിനിമയിലൂടെയാണ് അദ്ദേഹം മലയാളികളുടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ എന്ന ചിത്രത്തിൽ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കോവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് നിന്നുപോയ ബറോസ് എന്ന സിനിമയുടെ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചു, കഴിഞ്ഞദിവസം മോഹൻലാൽ തന്നെ ചിത്രത്തിലെ ക്യാരറ്റ് പോസ്റ്റർ പുറത്തുവിട്ടിരുന്നു, ക്യാരറ്റ് പോസ്റ്ററിനു വൻ സ്വീകാര്യത ജനങ്ങൾ നൽകിയിരുന്നു,

ഇപ്പോൾ ഈ മോഹൻലാൽ ചിത്രത്തിൽ ഭാഗമാകാൻ പോകുന്നുവെന്നുള്ള വാർത്ത ഗുരു സോമസുന്ദരം തന്നെയാണ് വെളിപ്പെടുത്തിയത്.ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാലേട്ടന്റെ സംവിധാനത്തിൽ ഞാൻ അഭിനയിക്കാൻ പോകുന്നുണ്ട് ബറോസിൽ, മിന്നൽ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപ് തന്നെ മോഹൻലാൽ എന്നെ വിളിച്ചിരുന്നു ലാലേട്ടനോട് സംസാരിച്ചു എന്നും താരം പറഞ്ഞു. നിങ്ങൾ വരൂ നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്നു പറഞ്ഞു വെന്നു സോമസുന്ദരം പറയുന്നു. മോഹൻലാലിന്റെ ചിത്രങ്ങൾ ഇഷ്ടമാണെന്നും അദ്ദേഹത്തിന് ഹിസ് ഹൈനസ് അബ്ദുള്ള, നമ്പർ 20 മദ്രാസ് മെയിൽ അങ്കിൾ ബൺ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ടെന്നും ഗുരു പറഞ്ഞു.

മലയാളത്തിൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന ആന്തോളജി സിനിമയിൽ ഫോട്ടോഗ്രാഫറുടെ വേഷമിട്ടാണ് മലയാളത്തിലേക്ക് ഗുരു സോമസുന്ദരം എത്തിയത്, പിന്നീട് ആസിഫ് അലി നായകനായ കോഹിനൂർ എന്ന മലയാള ചിത്രത്തിലും താരം എത്തിയിരുന്നു.

തമിഴ്നാട്ടിലെ പ്രശസ്ത നാടകസംഘം ആയ കുത്തു പട്ടറൈയുടെ ഭാഗമായിരുന്നു ഗുരു. 2011ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യകാണ്ഡത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. തമിഴ് ചിത്രം ജോക്കർ എന്ന ചിത്രത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ ജയ്ഭിം എന്ന ചിത്രത്തിലും ചെല്ലപാണ്ഡ്യൻ എന്ന പബ്ലിക് പ്രോസിക്യൂട്ടർ ആയി താരം ഈ അടുത്ത് എത്തിയിരുന്നു.