മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉത്തരവുമായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ

മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഉത്തരവുമായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ. മാതൃഭൂമിക്ക് വേണ്ടി എഴുതിയ കുറിപ്പിൽ ആണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

സിനിമ കാണുകയോ അതിനെ കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഇത്തരത്തിൽ ബഹളം വെച്ചവർ എന്നതാണ് കൗതുകകരമായ കാര്യം എന്നും. മോഹൻലാൽ ബിസിനസുകാരനാണ് എന്ന ആക്ഷേപം ആയിരുന്നു കൂടുതലുണ്ടായിരുന്നത്. ഇതിനു മറുപടിയും താരം പറയുന്നുണ്ട്.

സിനിമ വ്യവസായം മാത്രമല്ല എന്നാൽ വ്യവസായവും കൂടിയാണ് എന്നാണ് താരം പറഞ്ഞത്. സിനിമയുടെ റിലീസിങ് മായി സംബന്ധിച്ച് ബഹളമുണ്ടാക്കിയവർ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്നും അവർക്കുള്ള മറുപടിയായിട്ടാണ് കാര്യം ഇക്കാര്യമറിയിച്ചത്.
ഇത്തരത്തിലുള്ള ഇയാൻ പാറ്റ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും. ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമർപ്പണം നന്നായി അറിയുന്നതു കൊണ്ട് എന്നെ കുറിച്ചുള്ള ഒരു ആരോപണത്തിന് ഞാൻ മറുപടി പറഞ്ഞില്ല പറയുകയില്ല എന്നും മോഹൻലാൽ പറഞ്ഞു. ഞാൻ എന്റെ അടുത്ത് ജോലികളിലേക്ക് കടക്കുന്നു എന്നാണ് താരം പറഞ്ഞത്.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രിയദർശനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 2ന് ചിത്രം തിയറ്ററുകളിലെത്തും. ഒരു വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം മുൻപ് ഒ ടി ടി യിൽ പ്രദർശിപ്പിക്കണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സംവിധായകൻ നിർബന്ധം മൂലം ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാമെന്ന നിലപാട് മോഹൻലാലും നിർമ്മാതാവും സ്വീകരിച്ചത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാർ അറബിക്കടലിലെ സിംഹം അന്ന് ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകംതന്നെ അറുന്നൂറോളം സ്ക്രീനുകൾ ചാർജ് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്