വർഷങ്ങൾ എത്ര കഴിഞ്ഞാലും മണി ജനഹൃദയങ്ങളി മണി നാദമായി ജീവിക്കും… പ്രിയ താരത്തിന്റെ ഓർമ്മയിൽ മോഹൻലാൽ

മലയാളികളുടെ മണി നാദം നിലച്ചിട്ട് ആറു വർഷം തികയുബോൾ മണിയുടെ ഓർമ്മയിൽ പ്രിയ താരങ്ങൾ. ഓർമ്മപ്പൂക്കൾ എന്ന തലക്കെട്ടോടെ കൂടി മലയാളികളുടെ പ്രിയനടൻ മോഹൻലാലും മണിയുടെ ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇല്ലായ്മകളിൽ നിന്ന് പോരാടി,  മലയാളത്തിന്റെ മുൻനിര നായകന്മാരുടെ സ്ഥാനത്തെത്തിയ പ്രിയ താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡ് ലൂടെയാണ്  മണി രംഗ പ്രവേശം ചെയ്യുന്നത് പിന്നീട് അക്ഷരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ആയും  താരം എത്തിയിരുന്നു.

പിന്നീട് മണി എന്ന നടന്റെ വളർച്ചയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരം. മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ചു.നിറം കറുപ്പാണെന്ന് പറഞ്ഞ് അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ നടിയിൽ നിന്ന് ഐശ്വര്യറായിയുടെ കൂടെ വരെ അഭിനയിച്ച താരത്തിന്റെ കഴിവ് പകരം വെക്കാനാവാത്ത ഒന്നാണ്. നാടൻ പാട്ടിനെ മലയാളികൾ നെഞ്ചോട് അടുപ്പിച്ചത്  മണിയുടെ പാട്ടുകളിലൂടെയാണ് , ഓടേണ്ട ഓടി കളിക്കേണ്ട, ചാലക്കുടി ചന്തയിൽ പോയപ്പോൾ, തുടങ്ങിയ മലയാളികൾ അന്നും ഇന്നും പാടി കൊണ്ടിരിക്കുന്നതും മണിയുടെ പാട്ടുകൾ ആണ്. 2016 മാർച്ച് ആറിന് താരം നമ്മളെ വിട്ടു പിരിഞ്ഞപ്പോൾ, തീര വേദനയും, അത്രയധികം നഷ്ടവുമാണ് മലയാളികൾക്ക്  ഉണ്ടായത്. ഇന്നും താരത്തെ ഓർക്കുമ്പോൾ മണി  അത്രയധികം പ്രിയപ്പെട്ടവനായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം

 

https://m.facebook.com/story.php?story_fbid=526821965477740&id=100044498226984&sfnsn=wiwspwa