വിന്റെജ് ലുക്കിൽ മോഹൻ ലാൽ, ഇരുവറിന്റെ ഓർമ്മകളുമായി പ്രിയ താരം

തമിഴ്നാട് രാഷ്ട്രീയത്തെ പ്രേമേയമാക്കി മണിരത്നം സംവിധാനം ചെയ്ത എവർഗ്രീൻ ചിത്രമാണ് ഇരുവർ. 25 വർഷം തികയുന്ന സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ

ഇരുവർ, എന്റെ സിനിമാ യാത്രയിലെ ഏറ്റവും ആകർഷകമായ അനുഭവങ്ങളിലൊന്ന്! എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രത്തിന്റെ ഓർമ്മകളെ കുറിച്ച് താരം പങ്കുവെച്ചിരിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ എം കരുണാനിധി, എം.ജി രാമചന്ദ്രൻ, ജയലളിത എന്നിവരുടെ സിനിമ രാഷ്ട്രീയ മേഖലകയിലെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമാണിത്.

ചിത്രത്തിൽ എം കരുണാനിധി ആയി പ്രകാശ് രാജും, എംജി ആർ എന്ന് വിളിക്കുന്ന എം. രാമചന്ദ്രനായി മോഹൻലാലും വേഷമിടുന്നു. ജയലളിതയോട് സാമ്യമുള്ള വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ റായ് എത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമയായി അവതരിപ്പിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ് ശിവനാണ്.

ഇവരെക്കൂടാതെ തബു, ഗൗതമി, രേവതി, നാസര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിലെ സംഗീതം ഒരുക്കിയത്. മണിരത്നത്തിന്റെ സിനിമകളിൽ ഇന്നും എല്ലാവരും ഓർത്തിരിക്കുന്ന ഒരു എവർഗ്രീൻ ചിത്രംകൂടിയാണിത് . സന്തോഷ് ശിവന് മികച്ച ക്യാമറാമാനായും, പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ അവാർഡും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

കറുത്ത കണ്ണടയും തൊപ്പിയും ഷർട്ടും ചുവന്ന ഷാളും ധരിച്ച വിന്റെജ് ലുക്കിലാണ് മോഹൻലാൽ ഇരുവറിനെക്കുറിച്ചുള്ള ഓർമ്മകളുടെ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. വിന്റെജ് ലുക്കിന്റെ ഔദ്യോഗിക വിശദീകരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.