ഇന്ത്യൻ സിനിമ കണ്ട സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു, കമ്മീഷണറായി മോഹൻലാൽ, വില്ലനായി അജിത്ത്

ഇന്ത്യൻ സിനിമ കണ്ട സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു. അതേ മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാലും, തമിഴ് സൂപ്പർസ്റ്റാർ  അജിത്തും ഒന്നിക്കുന്ന ചിത്രം  വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായി എത്തിയ നേർകൊണ്ട പാർവേ, വലിമൈ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു.

മോഹൻലാലും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന് ഇതുവരെയായി പേര് നൽകിയിട്ടില്ല താൽക്കാലികമായി ‘എ കെ61 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അജിത്തിന്റെ 61മത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അജിത്ത് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. മോഹൻലാലും സിനിമയിൽ പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്. മുതിർന്ന പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് മോഹൻലാൽ ഈ സിനിമയിൽ എത്തുന്നത്.  മോഹൻലാലിന് കഥയും കഥാപാത്രവും ഇഷ്ടമായെന്നും അഭിനയിക്കാൻ തയ്യാറാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഇതിനുമുൻപും പല സൂപ്പർസ്റ്റാറുകളുടെ കൂടെ തമിഴ് സിനിമയിൽ താരം തിളങ്ങിയിട്ടുണ്ട്.

അജിത്ത് മോഹൻലാൽ കോമ്പിനേഷൻ ചിത്രം ഇറങ്ങുമ്പോൾ വമ്പൻ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്,  മരയ്ക്കാറിന്റെ സെറ്റിൽവെച്ച്  അജിത്ത് മോഹൻലാലിനെ കാണാനെത്തിയത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു. ബോണി കപൂറാണ് ചിത്രം  നിർമ്മിക്കുന്നത് .ചിത്രത്തിലെ  നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല അതിഥി റാവു ഹൈദരി ആണ് ഏറ്റവും  പരിഗണിക്കപ്പെടുന്ന ഒരാൾ. വർഷങ്ങൾക്കുശേഷം അജിത്ത് ചിത്രത്തിൽ  തബു   എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Comment