മോഹൻലാലിനൊപ്പം വർക്കൗട്ട് ചെയ്ത് മോൺസ്റ്ററിലെ നായികമാർ

മോഹൻലാലിനോപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്ത് മോൺസ്റ്റർ എന്ന സിനിമയിലെ നായികമാർ.മലയാളികളുടെ പ്രിയനടൻ മോഹൻലാലും പുതിയ സിനിമയിലെ നായികമാരായ ഹണി റോസും, ലക്ഷ്മിയും വർക്ക്ഔട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികമാരാണ് ഹണിറോസും ലക്ഷ്മിയും. ഇവർ  ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.  ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനോടകംതന്നെ വീഡിയോ വൈറലായ് കഴിഞ്ഞു. ഹണി റോസ് വർക്ക് ഔട്ട്‌ ചെയ്യുമ്പോൾ മോഹൻലാൽ ചെന്ന് വർക്കൗട്ട് ചെയ്യുന്നതായി കാണാം, ഇത് തന്നെ കളിയാക്കുന്നത് ആണോ  എന്ന് മട്ടിൽ ഹണിറോസും നിർത്താതെ ചിരിക്കുന്നുണ്ട്. കൂടാതെ ചിത്രത്തിലെ നായികയായ ലക്ഷ്മിയും വീഡിയോയിൽ നടന്നുവരുന്നത് കാണാം.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഉദയ്കൃഷ്ണ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ലക്കി സിംഗ് എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്.

ഹോളിവുഡിൽ തിരക്കുള്ള താരമാണ് ലക്ഷ്മി മാഞ്ച. ഇത്രയും ഒരു വലിയ ടീമിന്റെ കൂടെ ചിത്രം ചെയ്യുന്നതിന്റെ സന്തോഷം പങ്കു വച്ചിട്ടുണ്ട് ലക്ഷ്മി. മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

ഹണി റോസും മോഹൻലാലും ചേർന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു, എം പത്മകുമാർ സംവിധാനം ചെയ്ത കനൽ, നവാഗതനായ ജിബി ജോബ്  സംവിധാനം ചെയ്ത ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും ഹണി തന്നെയാണ് മോഹൻലാലിന്റെ താരജോഡി ആയി എത്തിയിരുന്നത്.