ലൂക്കയുടെ ആദ്യ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി മിയയും അശ്വിനും.

മിയയുടെ വീട്ടിൽ വെച്ച് കുടുബങ്ങളോടപ്പമാണ് മകനുമായുള്ള ക്രിസ്മസ് ഇവർ ഗംഭീരമാക്കിയത്. ഇതിനോടകം തന്നെ ക്രിസ്മസ് ഡ്രസ്സിൽ എത്തിയ ലൂക്കയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് കുട്ടിയുടെ മുഴുവൻ പേര്.

മലയാളകൾക്ക് പ്രിയങ്കരിയായ നടിയാണ് മിയ നിരവധി ചിത്രങ്ങളിലൂടെ പ്രേഷക ശ്രദ്ധ നേടിയ താരം കൂടിയാണ്‌ താരം. മകനൊപ്പം ചുവപ്പ് ഡ്രസ്സിൽ തന്നെ ആണ് ഇവർ എത്തിയിരിക്കുന്നത്.മകൻ ഉണ്ടായതിനു ശേഷം വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. മകനോടൊപ്പം ഇതിന് മുൻപ് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടും മകന് പാട്ടുപാടികൊടുത്തും സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മിയ. വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു എങ്കിലും വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി താരം അറിയിക്കാറുണ്ട്,

ഇര, പാവാട, വിശുദ്ധൻ, ചേട്ടായീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ താരം നമ്മുടെ മനസ്സ് കീഴ്പ്പെടുത്തി യിട്ടുണ്ട്. സീരിയലിലൂടെആണ് താരം അഭിനയ രംഗത്തേക്ക് കടക്കുന്നത്.2020ൽ ആയിരുന്നു ബസ്സിനസ്ക്കാരനുമായ അശ്വിനു മായുള്ള താരത്തിന്റെ വിവാഹം. വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി താരം വിട വാങ്ങുകയായിരുന്നു. അശ്വിന് മിയ അഭിനയിക്കുന്നതിൽ പ്രശ്നമില്ലെന്ന് പറഞ്ഞിരുന്നതായി മിയ മുൻപ് പറഞ്ഞിരുന്നു. ചുരുക്കം ചില സിനിമകൾ ആണെങ്കിൽ പോലും അതു ജനങ്ങൾ ഏറ്റെടുത്ത ചിത്രങ്ങളാണ്.