മിസ്റ്ററി ത്രില്ലർ ട്വൽത്ത് മാൻ ഏപ്രിലിൽ,  റിലീസ് ഡിസ്‌നി + ഹോട്ട്സ്റ്റാറിലൂടെ

ജിത്തു ജോസഫിന്റെ മാസ് ത്രില്ലർ മൂവി  “ട്വൽത്ത് മാൻ ” ഏപ്രിൽ മാസത്തിൽ എത്തും.കെ.ആർ കൃഷ്ണകുമാർ  തിരക്കഥ എഴുതുന്ന ചിത്രം സിഡ്നി +ഹോട്ട്സ്റ്റാറിലൂടെ(Disney +ഹോട്ട് star)ആണ് റിലീസ് ചെയ്യുന്നത്.

മോഹൻലാൽ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജോനാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ക്യാപ്റ്റൻ ക്രിസ് സാമുവൽ എന്ന വേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നുത് . ചിത്രത്തിൽ സൈജുകുറുപ്പ്, ശിവദ,  അദിഥി രവി, അനു മോഹൻ , പ്രദീപ് ചന്ദ്രൻ, അനുശ്രീ, പ്രിയങ്ക നായർ, രാഹുൽ മാധവ്, നന്ദു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

12 ആളുടെ കഥ പറയുന്ന ചിത്രത്തിന്റെ 90% ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിലെ കുളമാവ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.  മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രം ഒ ടി ടി യിലൂടെ ആയിരിക്കും റിലീസ് ചെയ്യുക എന്ന് മുൻപ് നിർമ്മാതാവ് പറഞ്ഞിരുന്നു.

ദൃശ്യം ദൃശ്യം ടു എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം മോഹൻ ലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണിത്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഡിസ്നി + ഹോട്ട് സ്റ്റാറിലൂടെ ആയിരുന്നു റിലീസ് ചെയ്തത്.