ലോക സുന്ദരിപ്പട്ടം ഇന്ത്യയ്ക്കു നൽകിയ താരസുന്ദരി

ലോക സുന്ദരിപ്പട്ടം ഇന്ത്യയ്ക്കു നൽകിയ താരസുന്ദരി, ഇന്ത്യൻ സിനിമയുടെ സ്വകാര്യ അഹങ്കാരം തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരസുന്ദരി ഇത് മറ്റാരും അല്ല  നമ്മുടെ സ്വന്തം ഐശ്വര്യ റായി ബച്ചൻ.

സോഷ്യൽ മീഡിയയിലെ ഗോസിപ്പ് കോളങ്ങളിൽ താരത്തിന്റെ നിറ സാന്നിധ്യം എന്നും കാണാം അത് പോലെ ഒരു ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വസ്ത്രം കൊണ്ട് ബേബി ബം പ് മറച്ചുവയ്ക്കുന്ന ഐശ്വര്യയെയാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ ഐശ്വര്യയുടെ മകളായ ആരാധ്യയെ ഗർഭിണി അയിരിക്കുമ്പോൾ ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം ഗർഭിണിയാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. 10 വയസ് തികഞ്ഞ മകളുടെ ആരാധ്യയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത് മാലിദ്വീപിൽ ആണ്. ഇതിനുമുൻപും ഇങ്ങനെയുള്ള വാർത്തകൾ വന്നിരുന്നു  എന്നാൽ ഇതിനോട് പ്രതികരിക്കാൻ താരങ്ങളോ ബച്ചൻ കുടുംബം ശ്രമിച്ചിട്ടില്ല.
മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നത്,പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സു കീഴടക്കാനായി ഐശ്വര്യറായിക്കായി. ബോളിവുഡ് താരം അഭിഷേക് ബച്ചനുമായ  കല്യാണത്തിനു ശേഷം താരം സിനിമയിൽ നിന്നും വിട്ടു മാറി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഐശ്വര്യ റായി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോസും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.