പറക്കാന്‍ പഠിച്ച് മിന്നല്‍ മുരളി… വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ…

മിഷൻ ടുനായുള്ള മിന്നൽ പരിശീലനത്തിൽ ടോവിനോ, മുരളി അടുത്ത മിഷനു വേണ്ടിയുള്ള പരിശീലനത്തിൽ അടിക്കുറിപ്പ് ഓടുകൂടിയാണ് ടോവിനോ പറക്കുന്ന രീതിയിലുള്ള വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.

മിന്നൽ മുരളിയുടെ രണ്ടാംഭാഗം ഉടൻ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു.അത് ശരിവെക്കുന്നു രീതിയിലുള്ള തലക്കെട്ട് ഓടുകൂടിയാണ് ടോവിനോ ആരാധകർക്ക് വേണ്ടി വീഡിയോ പങ്കുവെച്ചത്.ഇത് കുറെ കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്തുതന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പറയുകയുണ്ടായി . ദി ഫെഡറലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഈകാര്യം പറഞ്ഞത്.

ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി. സൂപ്പർ ഹീറോ പരിവേഷ നൽകിയിട്ടുള്ള സിനിമയായി നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രം വളരെ വിജയത്തോടെ ഇപ്പോഴും മുന്നേറുകയാണ്. മിന്നൽ അടിച്ച് അമാനുഷിക ശക്തി നേടുന്ന ഷിബുവിന്റെയും ജയ്സൺ എന്ന തയ്യൽ ക്കാരന്റെയും കഥയാണ്. ചിത്രത്തിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെയാണ് ചിത്രം അവസാനിക്കുന്നത്.

ടോവിനോയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രം കൂടിയാണിത്.ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്, സമീർ താഹിർ ഛായാഗ്രഹണവും ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് വളാഡ് റിംബർഗാണ്.

വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചത് ചിത്രത്തിൽ തമിഴ് താരം ഗുരു സോമ സുന്ദരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ,ഫെമിന ജോർജ്, സ്നേഹ ബാബു,ജൂഡ് ആന്റണി, അജു വർഗീസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന് രചന നടത്തിയിരിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തമിഴ്, കന്നഡ, തെലുങ്ക് പതിപ്പിലും ചിത്രം റിലീസായി