ഉയരെ ഒരു ജന്മം എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് മിന്നൽ മുരളിയിലെ ജോസ് മോൻ.

ഉയരെ ഒരു ജന്മം എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് മിന്നൽ മുരളിയിലെ ജോസ് മോൻ. നിങ്ങൾ മുരളി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായ കൊച്ചു മിടുക്കനാണ് വസിഷ്ഠ. മാമനെ സൂപ്പർ ഹീറോയാക്കാൻ പരിശ്രമിക്കുന്ന ജോസ് മോനെ ആരാധകർ ആരും മറന്നു കാണില്ല. നിരവധി കവർ സോങ് കളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലുടെയും പ്രേക്ഷക ശ്രദ്ധ നേടിയ ഉത്തര പട്ടത്തിലുമായി ഉയരെ എന്ന ഗാനം ആലപിക്കുന്ന വസിഷ്ഠയുടെ റീ ലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി ആരാധകരും പാട്ടിന് കമന്റുകൾ നൽകുന്നുണ്ട്. മിഥുൻ ജയരാജും, നാരായണി ഗോപനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ നായകനായ ചിത്രം
ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്. സൂപ്പർ സൂപ്പർഹീറോ പരിവേഷമുള്ള മലയാളത്തിലെ ആദ്യത്തെ ചിത്രം കു‌ടി ആണിത്. കുറുക്കൻമൂല എന്ന പ്രദേശത്ത് മിന്നലേറ്റ് അതിനെതുടർന്ന് അമാനുഷിക ശക്തി ലഭിക്കുന്നവരുടെ കഥപറയുന്ന ചിത്രം കൂടിയാണിത്.

വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചത് ചിത്രത്തിൽ തമിഴ് താരം ഗുരു സോമ സുന്ദരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് ആന്റണി, അജു വർഗീസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന് രചന നടത്തിയിരിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തമിഴ്, കന്നഡ, തെലുങ്ക് പതിപ്പിലും ചിത്രം റിലീസായി