മിന്നൽ മുരളി കണ്ട്, ഒന്ന് മിന്നിപ്പിക്കാൻ നോക്കിയത, മിന്നൽ മുരളിയെ ട്രോളി ട്രോളന്മാർ

മിന്നൽ അടിച്ചു സൂപ്പർ പവർ കിട്ടാൻ പാറപ്പുറത്ത് കയറിയ ചങ്ക്,മിന്നൽ മുരളിയെ ട്രോളി ട്രോളർമാർ, ടൊവിനോ ചിത്രം മിന്നൽ മുരളിയെ ട്രോളി കൊണ്ടുള്ള ട്രോളുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

” ചേലോലത് റെഡി ആകും.. ചേലോലത് റെഡിയാവൂല…
മിന്നൽ അടിച്ചു സൂപ്പർ പവർ കിട്ടാൻ പാറപ്പുറത്ത് കയറി നിന്ന് ചങ്ക്… കന്നി പോസ്റ്റാണ് കനിയണം ”

എന്ന തലക്കെട്ട് ഓടുകൂടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്, നിരവധിപേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്, പാറപ്പുറത്ത് ഷോക്കടിച്ച പോലെ നിൽക്കുന്ന ഒരു യുവാവിനെ ചിത്രവും ട്രോളിൽ നൽകിയിട്ടുണ്ട്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ നായകനായ ചിത്രം
ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്. സൂപ്പർ സൂപ്പർഹീറോ പരിവേഷമുള്ള മലയാളത്തിലെ ആദ്യത്തെ ചിത്രം കു‌ടി ആണിത്. കുറുക്കൻമൂല എന്ന പ്രദേശത്ത് മിന്നലേറ്റ് അതിനെതുടർന്ന് അമാനുഷിക ശക്തി ലഭിക്കുന്നവരുടെ കഥപറയുന്ന ചിത്രം കൂടിയാണിത്.

വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചത് ചിത്രത്തിൽ തമിഴ് താരം ഗുരു സോമ സുന്ദരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ,ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് ആന്റണി, അജു വർഗീസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന് രചന നടത്തിയിരിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തമിഴ്, കന്നഡ, തെലുങ്ക് പതിപ്പിലും ചിത്രം റിലീസായി