ഒരു മിന്നൽ മുരളി സേവ് ദ ഡേറ്റ് അപാരത

മിന്നൽ മുരളിയുടെ വേഷം ധരിച്ചുകൊണ്ടുള്ള സേവ് ദ ഡേറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.അഞ്ജുവും അമലലും തമ്മിലുള്ള വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോആണ് വൈറൽ ആകുന്നത്.

മിന്നൽ മുരളിയുടെ വേഷത്തിൽ വധുവിനെ രക്ഷിക്കാൻ വരുന്ന വരനെ കാണാം. അത്രയേ ഫോട്ടോഗ്രാഫി ആണ് ഈ വീഡിയോക്ക് പിന്നിൽ, ഇങ്ങനെയൊരു തീം സെറ്റ് ചെയ്തില്ലായിരുന്നു എന്നും എല്ലാറ്റിനും പിന്നിൽ അത്രേയ ഫോട്ടോഗ്രഫി ആണെന്നും അമൽ പറഞ്ഞു. ജനുവരി 23 നാണ് ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്.ഫോട്ടോഗ്രാഫർ ജിബിൻ ആണ് ഈ വർക്കിന്‌ പിന്നിൽ. ജിബിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനെയൊരു തീം അവർ എടുത്തത്. മിന്നൽ മുരളിയായി എത്തിയ ടോവിനോ ധരിച്ച അതേ വേഷത്തിൽ ആണ് യുവാവും ആ വീഡിയോയിൽ എത്തുന്നത്.ഇതിനോടകംതന്നെ ഈ സേവ് ദ ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ നായകനായ ചിത്രം
ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്. സൂപ്പർ സൂപ്പർഹീറോ പരിവേഷമുള്ള മലയാളത്തിലെ ആദ്യത്തെ ചിത്രം കു‌ടി ആണിത്. കുറുക്കൻമൂല എന്ന പ്രദേശത്ത് മിന്നലേറ്റ് അതിനെതുടർന്ന് അമാനുഷിക ശക്തി ലഭിക്കുന്നവരുടെ കഥപറയുന്ന ചിത്രം കൂടിയാണിത്.