മിന്നൽ മുരളി 80സ്‌ വേർഷനില്‍ മിന്നല്‍ മുരളിയായി മോഹന്‍ലാല്‍

മിന്നൽ മുരളി 80സ്‌ വേർഷൻ എന്ന അടിക്കുറിപ്പോടു കൂടി ഇപ്പോൾ ട്രെൻഡിങ് ആയ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിന് നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മിന്നൽ നായർ സംവിധാനം പ്രിയദർശൻ, ഇതു പൊളിക്കും തുടങ്ങിയ കമന്റുകളും ചിത്രത്തിന് ആരാധകർ നൽകുന്നുണ്ട്. സഞ്ജയ് എ ൻ ക്യു മോളിവുഡ് എഡിറ്റേഴ്സ് ഗ്യാലറിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ ആ സ്‌ ജെയ്സൺ(മിന്നൽ മുരളി ) എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയ താരം ടോവിനോ നായകനായ മിന്നൽ മുരളി എന്ന സിനിമയിൽ ജയ്സൺ എന്ന കഥാപാത്രമായാണ് ടോവിനോ എത്തിയത്, 80, 90 കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ചിത്രത്തിന്റെ കഥ നടക്കുന്നത്. നായകൻഇടുന്ന ഡ്രസ്സിൽ വരെ അത്ര ശ്രദ്ധയോടുകൂടിയാണ് തെരഞ്ഞെടുത്തത്. അത്തരത്തിൽ ടോവിനോ എത്തിയ വേഷത്തിൽ മോഹൻലാലിനെ വെച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ചിത്രത്തിൽ കാണുന്ന ബാഗ്രൗണ്ടും സിറ്റുവേഷൻ എല്ലാം ആ കാലങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. അത്രയധികം ശ്രദ്ധയോടുകൂടിയാണ്‌ സിനിമ എടുത്തത്. നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സിനിമയ്ക്കായത്. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.