മിന്നൽ വേഗത്തിൽ കെ.എസ്.ആർ.ടി.സി. യുടെ മാസ്സ് എൻട്രി…

ആനവണ്ടി എന്നു വിളിക്കുന്ന കെ സ് ആർ ടി സി യുടെ പുതിയ മേക്ക്ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഡബിൾ ഡെക്കറിന്റെ വരവ് ആരെയും വിസ്മയിപ്പിക്കുന്നതാണ്.

ടോവിനോ തോമസിന്റെ സിനിമയായ മിന്നൽ മുരളിയുടെ പ്രമോഷന് വേണ്ടിയാണ് സിനിമയുടെ അണിയറ പ്രവർത്തകർ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് വാടകയ്ക്ക് എടുത്തത്, ബസ്സിൽ ഗ്രാഫിക് ഡിസൈൻ ചെയ്ത സ്റ്റിക്കർ പതിച്ചാണ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി അണിയറ പ്രവർത്തകർ ബസ് രംഗത്തിറങ്ങിയത്. ബസ്സിന്റെ നിറം മാറ്റുന്നതിനായി നിയമപരമായ അനുവാദങ്ങളൊക്കെ സിനിമയുടെ അണിയറ പ്രവർത്തകർ വാങ്ങിയിട്ടുണ്ടെന്നും ഡിസംബർ 16 മുതൽ 5 ദിവസത്തേക്കാണ് ബസ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് വാടക ഇനത്തിൽ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. ബസ് തിരികെ നൽകുമ്പോൾ പഴയ പെയിന്റ് അടിച്ചു നൽകാമെന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. വിവാഹം പോലുള്ള മറ്റു ചടങ്ങുകൾക്കും കെഎസ്ആർടിസി സർവീസുകൾ വാടകയ്ക്ക് കൊടുക്കുന്നുണ്ട്.

വണ്ടിയിൽ സ്റ്റിക്കർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ ബുൾ ജെറ്റ് വിഷയം മൊക്കെ കത്തി നിൽക്കുന്ന സമയത്താണ്, കെഎസ്ആർടിസി രൂപമാറ്റം കെഎസ്ആർടിസിക്ക് എന്തുമാവാം എന്ന തരത്തിലുള്ള കമന്റ് വേണം, കിടിലൻ ലുക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള കൊണ്ടുള്ള നിരവധി മെസ്സേജുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഇന്നലെയായിരുന്നു, ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ ഒ ടി ടി റിലീസ് നടന്നത്. നെറ്റ്ഫ്ലിക്സ് യിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വളരെ മികച്ച അഭിപ്രായമാണ് പ്രേഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്, മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ പരിവേഷം ഉള്ള ചിത്രം കൂടിയാണിത്.