പോലീസുകാരന്റെ വീടിന് നേരെ ആക്രമണം പിന്നിൽ മിന്നൽ മുരളി..

പുതു വത്സരത്തിന്റെ തലേന്ന് പോലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ്‌ ആക്രമണം നടന്നത് . ചെപ്പന്നൂർക്കരി ഭാഗത്തെ ആളില്ലാത്ത വീടിന് നേരെയായിരുന്നു ആക്രമണം. വീടിന്റെ ജനൽ ചില്ലുകളും കതകുകളും അടിച്ചു തകർത്തിട്ടുണ്ട്. തിണ്ണയിൽ മല മൂത്ര വിസർജനം ഈ സാമൂഹ്യ വിരുദ്ധർ നടത്തിയിട്ടുണ്ട്.

വീടിന്റെ വാതിൽ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് ഉണ്ട്. ചുമരിൽ മിന്നൽ മുരളി ഒറിജിനൽ എന്നും ആക്രമി സംഘം എഴുതിവെച്ചിട്ടുണ്ട്.

വെച്ചൂരിൽ ആണ് ഷാജിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഷാജി ഇക്കാര്യം അറിയുന്നത്. പുതു വർഷത്തലേന്ന് ഈ ഭാഗത്ത് പെട്രോളിന് നടത്തിയപ്പോൾ സംശയകരമായ കണ്ടാൽ ബൈക്ക് നമ്പർ കുറിച്ചിരുന്നത് ആയി പോലീസ് പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാജി പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ട് എന്നും അന്വേഷണം നടക്കുകയാണെന്ന് എസ് ഐ സുരേഷ് പറഞ്ഞു.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നൽ മുരളി ഈ പേരാണ് ആക്രമി സംഘം ചുമരിൽ എഴുതിവെച്ചിരിക്കുന്നത്.