മേപ്പടിയാന്റെ വമ്പൻ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ മറ്റൊരു സൂപ്പർ ഹിറ്റുമായി എത്തുന്നു

മേപ്പടിയാന്റെ  വമ്പൻ വിജയത്തിനുശേഷം വീണ്ടും ഒരു സൂപ്പർ ഹിറ്റുമായി ഉണ്ണി മുകുന്ദൻ എത്തുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പന്തളമാണ്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ   ടൈറ്റിൽ പോസ്റ്ററും ഈ അടുത്ത് റിലീസ് ചെയ്തിരുന്നു.ചില്ല്  കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കു വെച്ചിട്ടുള്ളത്.

ചിത്രത്തിൽ മനോജ്‌ കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ധിഖ്‌, മിഥുൻ രമേഷ് , സ്മിനു സിജോ,   ജോർഡി പൂഞ്ഞാർ എന്നിവരാണ് മുഖ്യവേഷത്തിൽ എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. എൽദോ ഐസക്കാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്, ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത്. വീണ്ടും ഒരു ഹിറ്റ്‌ ചിത്രത്തിനായി നിർമ്മാതാവിന്റെ വേഷം അണിയുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നിർമ്മിച്ച മേപ്പടിയാൻ ഹിറ്റായിരുന്നു. മേപ്പടിയാൻ സിനിമയുടെ വിജയത്തിൽ പ്രവർത്തിച്ചവർക്ക് ഉണ്ണി മുകുന്ദൻ ബൈക്ക് മേടിച്ച് കൊടുത്തത് ഈ അടുത്ത് വാർത്തയായിരുന്നു.എന്തായാലും  വീണ്ടും ഒരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ആരാധകർക്കും വമ്പൻ പ്രതീക്ഷയാണുള്ളത്.

Leave a Comment