ഇതിനെക്കാള്‍ മികച്ച മറ്റൊരു ദിവസമില്ല

പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മേഘ്ന രാജ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമാ ലോകത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി മലയാള സിനിമകളുടെയും തെന്നിന്ത്യന്‍ സിനിമകളുടെയും ഭാഗമായി മേഘ്‌ന രാജ്.

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ യുമായുള്ള മേഘ്‌നയുടെ വിവാഹം വളരെ ആഘോഷമായാണ് നടന്നത്. ചിരഞ്ജീവി സര്‍ജയും മേഘ്ന രാജും പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെയായിരുന്നു ചിരുവിന്റെ വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോ  ഷിച്ച് തീരും മുന്‍പായിരുന്നു മേഘ്നയ്ക്ക് ചിരുവിനെ നഷ്ടമായത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സില്‍ സൂക്ഷിച്ചാണ് മേഘ്‌ന ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ വിശേഷ ദിവസങ്ങളില്‍ എല്ലാം മേഘ്ന തന്റെ പ്രിയപ്പെട്ടവന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാറുണ്ട്.

ചിരഞ്ജീവി സര്‍ജയുടെ ജന്മദിനമായ ഇന്നും ആദ്ദേഹത്തിനൊപ്പമുള്ള പഴയ ചിത്രവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മേഘ്ന പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഒരു സന്തോഷവാര്‍ത്തയും ആരാധകരെ അറിയിച്ചിട്ടുണ്ട്. പുതിയ ചിത്രം ആരംഭിക്കുന്നതിന്റെ വിശേഷമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്.

‘ഇതിനെക്കാള്‍ മികച്ച മറ്റൊരു ദിവസമില്ല, മറ്റൊരു ടീമിനും ഇത് മികച്ചതാകാന്‍ കഴിയില്ല… ഇത് നിങ്ങളുടെ ജന്മദിനമാണ്, ഇത് നമ്മുടെ സ്വപ്നവും… ഇത് നിങ്ങള്‍ക്കുള്ളതാണ്! ഇത് ഔദ്യോഗികമാണ്… ക്യാമറ… റോളിംഗ്… ആക്ഷന്‍!” മേഘ്ന കുറിച്ചു.

Leave a Comment