ആരാധകർക്ക് നന്ദി അറിയിച്ച് മീര ജാസ്മിൻ…

വലിയ ഒരു ഇടവേളക്കു ശേഷം മകൾ എന്ന സാന്ത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കുകയാണ് മീര ജാസ്‍മിൻ. മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നില്ല താരം. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് നിർമിച്ച വാർത്ത ആരാധകരെ അറിയിച്ചത്. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം ഫോൾഡർസിനെ ലഭിക്കുകയും ചെയ്തു. ഈ സന്തോഷം ഒരു ഡാൻസിലൂടെ തന്റെ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.. വീഡിയോ വളരെ പെട്ടെന്ന് തന്നെ തരംഗമായി മാറികൊണ്ടിരിക്കുകയാണ്.

ദിലീപ് നായകനായി എത്തിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീര ജാസ്മിൻ സിനിമയിലേക്ക് എത്തിയത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ കസ്തൂരിമാൻ ചിത്രത്തിൽ താരത്തിന് ഒരുപാട് ആരാധകരെ ലഭിക്കുകയും ഉണ്ടായി. സ്വപ്നകൂട്, ഗ്രാമഫോൺ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും താരം നായികയായി.

നീണ്ട ഇടവേളക്ക് ശേഷം ജയറാമിന്റെ നായികയായാണ് മീര ജാസ്മിൻ മലയാള സിനിമയിലേക്കു തിരിച്ചുവരാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധാനം സത്യൻ അന്തിക്കാട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ നിർമാണം ഏതാനും ആഴ്ചകൾക്ക് മുൻപേ തുടങ്ങിരുന്നു..